നടി ലെന പേര് മാറ്റി, പരിഷ്കാരം ഇങ്ങനെ…

സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്‍റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയത്. ഇംഗ്ലീഷില്‍ ഒരു ‘എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. പേര് മാറ്റം താരം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും അറിയിച്ചു.സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്‍റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടന്‍ ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റം വരുത്തിയത്. ‘മൈ സാന്‍റ’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്‍റെ പുതിയ പേര് ഔദ്യോഗികമാക്കിയത്.‌ ‘കേശു ഈ വീടിന്‍റെ നാഥന്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററിലൂടെയാണ് ദിലീപ് തന്‍റെ പേര് മാറ്റം ആദ്യം പ്രഖ്യാപിക്കുന്നത്.

Comments (0)
Add Comment