ഇന്ന് ചാമ്ബ്യന്‍സ് ലീഗില്‍ തീപാറും പോരാട്ടം

പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ മാഡ്രിഡും ആണ് ഏറ്റുമുട്ടുന്നത്.ലയണല്‍ മെസ്സി വീണ്ടുന്‍ റയല്‍ മാഡ്രിഡിന് എതിരെ ഇറങ്ങുന്നു എന്ന പ്രത്യേകത ഈ മത്സരത്തിന് ഉണ്ട്പി എസ് ജി ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്തിയത്. 13 തവണ ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡ് ആകട്ടെ ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനം നേടിയാണ് വരുന്നത്. നെയ്മര്‍ പരിക്ക് മാറി എത്തിയത് പി എസ് ജിക്ക് ഊര്‍ജ്ജം ആകും എങ്കിലും പി എസ് ജിക്ക് ഒപ്പം ഇന്ന് മുന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ റാമോസ് ഉണ്ടാകില്ല. പരിക്ക് കാരണം ആന്‍ഡര്‍ ഹെരേരയും പുറത്താണ്‌.
റയല്‍ മാഡ്രിഡിനും പരിക്ക് പ്രശ്നമാണ്. ബെന്‍സീമ അവസാന രണ്ട് മത്സരങ്ങളിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. ഇന്ന് ബെന്‍സീമ ആദ്യ ഇലവനില്‍ ഉണ്ടാകും എന്നാണ് റയല്‍ മാഡ്രിഡ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും അവരവരുടെ ലീഗുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നവരാണ്. 2017-18 സീസണില്‍ ചാമ്ബ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറില്‍ വെച്ച്‌ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം റയല്‍ മാഡ്രിഡിന് ആയിരുന്നു.ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരം തത്സമയം സോണി നെറ്റ്വര്‍ക്കില്‍ കാണാം

Comments (0)
Add Comment