ഒഡീഷ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു

ന്യുമോണിയ ബാധിച്ച്‌ ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ. മുമ്ബ് രണ്ടു തവണ ഒഡീഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 2009 ല്‍ ഒഡീഷയിലെ സുന്ദര്‍ഗഢ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച്‌ എം.പി യായി തെരഞ്ഞെടുക്കപ്പെട്ടു.ബിശ്വാലിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അനുശോചനമറിയിച്ചു. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്ബര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Comments (0)
Add Comment