എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത സൈന്യവും പ്രിയദര്‍ശന്‍ ചിത്രം മിന്നാരവും ആയിരുന്നു അത്. സൈന്യത്തില്‍ മമ്മൂട്ടിയും മിന്നാരത്തില്‍ മോഹന്‍ലാലും ആണ് നായകന്‍മാര്‍.രണ്ട് സിനിമയ്ക്കും വലിയ ഹൈപ്പുണ്ടായിരുന്നു. എ ക്ലാസ് തിയറ്ററുകളില്‍ മിന്നാരം മികച്ച വിജയമായി. എങ്കിലും കിലുക്കം പോലെ വമ്ബന്‍ ഹിറ്റായില്ല. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ മിന്നാരത്തിനു സാധിച്ചു. സൈന്യത്തിന് തിയറ്ററുകളില്‍ ലോങ് റണ്‍ കിട്ടിയെങ്കിലും സാമ്ബത്തികമായി വലിയ ലാഭം കൊയ്യാന്‍ സാധിച്ചില്ല. വായുസേനയുമായി ബന്ധപ്പെട്ട സിനിമയായതിനാല്‍ ചെലവ് കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നു.