കുരുന്നുകള്‍ക്ക് ആവേശമായി പ്രീപ്രൈമറി പ്രവേശനോത്സവം

പോത്തന്‍കോട് : മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രീപ്രൈമറി പ്രവേശനോത്സവം ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല ഉത്ഘാടനം ചെയ്തു.

എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യമായി വിദ്യാലയത്തിലെത്തിയ കുരുന്നുകള്‍ക്ക് പേനയും, ബുക്കും അടങ്ങിയ സമ്മാനപ്പൊതിയും, മധുരവും വിതരണം ചെയ്തു.

പി.ടി.എ. വൈസ് പ്രസിഡന്‍റ് യാസ്മിന്‍, അധ്യാപകരായ സുമയ്യ, മഞ്ജു, ഷജീറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കഴിഞ്ഞ ദിവസം സാന്ത്വനം വെള്ളൂര്‍ യൂണിറ്റിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ക്ലാസ് മുറികള്‍ ശുചീകരിച്ച് അണുവിമുക്തമാക്കുകയും, പ്രീപ്രൈമറി ക്ലാസ് മുറികള്‍ അധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് ക്രമീകരിക്കുകയും ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് ഷാജിദാറുല്‍ഹറം, എം.പി.ടി.എ. പ്രസിഡന്‍റ് മുംതാസ്, സാമൂഹ്യ പ്രവര്‍ത്തകനായ ഹര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments (0)
Add Comment