കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഡോ.ജോർജ് ഓണക്കൂറിന് പ്രേംനസീർ സുഹൃത് സമിതിയുടെ സ്നേഹോപഹാരം സൂര്യ കൃഷ്ണമൂർത്തി സമർപ്പിക്കുന്നു

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഡോ.ജോർജ് ഓണക്കൂറിന് പ്രേംനസീർ സുഹൃത് സമിതിയുടെ സ്നേഹോപഹാരം സൂര്യ കൃഷ്ണമൂർത്തി സമർപ്പിക്കുന്നു. ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, കലാപ്രേമി ബഷീർ, തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: വാഴമുട്ടം ചന്ദ്രബാബു, ഓണക്കൂറിന്റെ പത്നി എന്നിവർ സമീപം. ഓരോ രചനകളും അനുഭവങ്ങളാണെന്നും അവ പൂർത്തീകരിച്ച് വായനക്കാരിലെത്തുമ്പോൾ അതിലൂടെ ലഭിക്കുന്ന പ്രശംസകൾ അംഗീകാരങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നുവെന്നും ഡോ: ജോർജ് ഓണക്കൂർ അഭിപ്രായപെട്ടു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച തിന് പ്രേം നസീർ സുഹൃത് സമിതി നൽകിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഓണക്കൂർ. സൂര്യ കൃഷ്ണമൂർത്തി ഉപഹാര സമർപ്പണവും , ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ് പൊന്നാടയും ചാർത്തി. മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്‌ദ്ര ബാബുവിന്റെ കീർത്തനത്തോടെ ആരംഭിച്ച ചടങ്ങിൽ സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതമാശംസിച്ചു. കലാപ്രേമി ബഷീർ, സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവരും പങ്കെടുത്തു.

Comments (0)
Add Comment