മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനം ഏല്‍പ്പിക്കണമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

പിണറായി ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി. ആറുവര്‍ഷമായി കേരളം പിണറായിയെ ചുമക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ റിയാസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്ന സ്ഥിതിവിശേഷമാണ്. ആ പയ്യന്‍ കൊള്ളാം എന്നാണ് പൊതുജനങ്ങളുടെയും അഭിപ്രായം. താന്‍ ഇത് തമാശയായി പറയുകയല്ല എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment