മൂന്നാം കോവിഡ് തരംഗത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനു മുന്നോടിയായി മാര്‍ഗരേഖ ഇറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാലയങ്ങളില്‍ ശുചീകരണം ഉറപ്പുവരുത്തണം. കുറഞ്ഞത് ആറടി അകലത്തില്‍ വേണം ഇരിപ്പിടം അനുവദിക്കാന്‍. അസംബ്ലി, സ്റ്റാഫ് റൂം, ഉച്ചഭക്ഷണ സമയത്ത് അടക്കം മുഴുവന്‍ സമയവും സാമൂഹിക അകലം ഉറപ്പുവരുത്തണം. മാസ്‌ക് നിര്‍ബന്ധമാക്കണം.സാമൂഹിക അകലം പാലിക്കാന്‍ സൗകര്യമില്ലെങ്കില്‍ സ്‌കൂളുകള്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. രക്ഷിതാക്കളുടെ അനുവാദത്തോടെ വീടുകളിലിരുന്ന് പഠിക്കാന്‍ തയാറായ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം.
ഹാജറുകളില്‍ ഇളവ് നല്‍കണം.ഹോസ്റ്റലുകളിലും സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മുന്‍കരുതലുകള്‍, ടൈംടേബിള്‍, മൂല്യനിര്‍ണയം, കുട്ടികളുടെ മാനസികാരോഗ്യം എന്നിവ കണക്കിലെടുത്ത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ് കേന്ദ്രം മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുള്ളത്.

Comments (0)
Add Comment