സുരാജ് വാഹനം സ്വന്തമാക്കിയത് കൊച്ചിയിലെ മെഴ്‌സിഡീസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറില്‍ നിന്നാണ് . സുരാജിനൊപ്പം കുടുംബവും എത്തിയിരുന്നു. ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎല്‍എസ്. ജിഎല്‍എസ് എസ് ക്ലാസിന് സമാനമായ എസ്‌യുവിയാണ്. 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇതിനുള്ളത്. 330 എച്ച് പി കരുത്തും 700 എന്‍എം ടോര്‍ക്കും 9 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുമാണ് വാഹനത്തിന് ഉള്ളത്. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.08 കോടി രൂപയാണ് .