രാജ്യത്ത് ഇന്നലെയും കോവിഡ് കേസുകള്‍ 30,000ന് മുകളില്‍

24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,000ന് മുകളിലാണ് കോവിഡ് ബാധിതര്‍.

ടിപിആര്‍ മൂന്നില്‍ താഴെ

രാജ്യത്ത് 24 മണിക്കൂറിനിടെ 541 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. പുതുതായി 67,538 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ 3,32,918 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.61 ശതമാനമാണ് ടിപിആര്‍.

Comments (0)
Add Comment