വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വെന്റിലേറ്ററില്‍ കിടന്ന ക്ഷീണം മാത്രമാണ് ഇപ്പോള്‍ വാവ സുരേഷിന് ഉള്ളത്

അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു മുറിയിലേക്ക് മാറ്റി. ശരീരത്തില്‍ എത്തിയ പാമ്ബിന്‍ വിഷം പൂര്‍ണമായി നീങ്ങിയതിനാല്‍ ആന്റിവെനം നല്‍കുന്നത് നിര്‍ത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വെന്റിലേറ്ററില്‍ കിടന്ന ക്ഷീണം മാത്രമേ ഇപ്പോള്‍ സുരേഷിന് ഉള്ളൂ. പാമ്ബിന്റെ കടി മൂലം ഉണ്ടായ മുറിവ് ഉണങ്ങാന്‍ മാത്രമാണ് മരുന്ന് നല്‍കുന്നത്. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നു. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി നടന്നു.വാവ സുരേഷിനെ രണ്ട് ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.സുരേഷ് ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍ പറഞ്ഞു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണതോതില്‍ തിരിച്ചുകിട്ടിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.മൂന്നു ദിവസത്തിനകം വാവ സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോട്ടയത്തെ ഒരു വീട്ടില്‍ നിന്ന് പാമ്ബിനെ പിടികൂടുന്നതിനിടയില്‍ സുരേഷിന് തുടയില്‍ കടിയേറ്റത്.

Comments (0)
Add Comment