വിവാഹത്തിന് വരന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി

കാളിയാര്‍ ഐഡിയല്‍ പബ്ലിക് സ്കൂളില്‍ ഗ്രൗണ്ടിലാണ് വരന്‍ ഷാമോന്‍ ഷാജി പറന്നിറങ്ങിയത്.മലയാളസിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി കാവല്‍ അടക്കമുള്ള വിവിധ സിനിമയില്‍ അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് ഷാമോന്‍.കാളിയാര്‍ ചോലക്കുടിയില്‍ അലിയുടെയും അനുവിന്‍്റെയും മകള്‍ അലീനമോളാണ് വധു. ഇന്നലെ കാളിയാര്‍ നമ്ബ്യാപറമ്ബില്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആയിരുന്നു വിവാഹം. ഇവിടേയ്ക്കാണ് മൂവാറ്റുപുഴ ഇലാഹിയ കോളേജില്‍ നിന്നും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്.സിനിമ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഷാമോന്‍്റെ വിവാഹത്തിന് സിനിമാതാരങ്ങളായ രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നാദിര്‍ഷ, ടിനി ടോം, തുടങ്ങിയവരും പങ്കെടുത്തു.

Comments (0)
Add Comment