വെള്ളത്തിന് പകരം മഴയായി പെയ്യുന്നത് വിലയേറിയ രത്‌നങ്ങളും ലോഹങ്ങളും

ഇങ്ങനെയൊരു ഗ്രഹത്തേക്കുറിച്ച്‌ ഇതുവരെ ആരും ചിന്തിച്ച്‌ പോലും കാണില്ല.എന്നാല്‍ ലോഹവും ദ്രവരൂപത്തിലുള്ള രത്‌നങ്ങളും ഇന്ദ്രനീലവും കൊണ്ട് നിറഞ്ഞ മേഘങ്ങളുള്ള ഗ്രഹത്തെയാണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.WASP-121b എന്ന് പേരുള്ള ഹോട്ട് ജൂപിറ്ററിലാണ് ശാസ്ത്ര ലോകത്തെ പോലും ഞെട്ടിക്കുന്ന വിസ്മയങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 855 പ്രകാശവര്‍ഷം അകലെയാണിത്. 2015ല്‍ ആദ്യമായി കണ്ടെത്തിയ വ്യാഴം പോലെയുള്ള ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതും വലിപ്പം ഉള്ളതുമാണ്. WASP-121b-യ്‌ക്ക് തിളങ്ങുന്ന ജലബാഷ്പ അന്തരീക്ഷമുണ്ട്. അത് പരിക്രമണം ചെയ്യുന്ന നക്ഷത്രത്തിന്റെ തീവ്രമായ ഗുരുത്വാകര്‍ഷണം കാരണം ഫുട്‌ബോള്‍ ആകൃതിയിലുള്ള ഗ്രഹമായി നിരന്തരം രൂപഭേദം വരുത്തുന്നു. WASP-121b യിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കുമ്ബോള്‍, ഭൂമിയിലെ ജീവിതം ഒന്നുമല്ലെന്ന് തോന്നുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.ഓരോ 30 മണിക്കൂറിലും എക്സോപ്ലാനറ്റ് ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കും. ഇത് സൂചിപ്പിക്കുന്നത് ഗ്രഹത്തിന്റെ ഒരു വശം എപ്പോഴും നക്ഷത്രത്തെ അഭിമുഖീകരിക്കുമ്ബോള്‍ മറ്റൊന്ന് എപ്പോഴും ഇരുട്ടിലാണെന്നാണ്. പകല്‍ വശത്ത് നല്ല വെളിച്ചമുണ്ടാകുമ്ബോള്‍ രാത്രി വശം പത്ത് തവണ മങ്ങിയതായിരിക്കും. ഇരുവശങ്ങളും തമ്മില്‍ താപനിലയില്‍ വ്യത്യാസവുമുണ്ട്. ലോഹമേഘങ്ങളും കൊറണ്ടവും സൃഷ്ടിക്കാന്‍ തക്ക തണുപ്പുള്ളതാണ് ഇരുണ്ട വശം. മാണിക്യം, നീലക്കല്ലുകള്‍ എന്നിവയില്‍ കാണപ്പെടുന്ന ഒരു ധാതുവാണ് കൊറണ്ടം.രണ്ടാമത്തെ വശത്ത് ഭൂമിയിലെ അമൂല്യമായ നീലക്കല്ലുകള്‍, മാണിക്യങ്ങള്‍ തുടങ്ങിയ രത്നങ്ങളും കാണപ്പെടുന്നു. ഈ മേഘങ്ങള്‍ പകല്‍ ഭാഗത്ത് വാതകങ്ങളായി ബാഷ്പീകരിക്കപ്പെടുന്നു. ഈ പ്രക്രിയ നടക്കുമ്ബോള്‍, ഗ്രഹത്തില്‍ ദ്രാവക രത്നങ്ങളുടെ ഒരു മഴ പെയ്യുന്നുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കാവ്‌ലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്‌ട്രോഫിസിക്‌സ് ആന്‍ഡ് സ്‌പേസ് റിസര്‍ച്ചില്‍ പോസ്റ്റ്‌ഡോക്ടറലായ തോമസ് മിക്കല്‍-ഇവാന്‍സിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

Comments (0)
Add Comment