ഹാലണ്ട് വന്നാല്‍ ,റയല്‍ വിടാന്‍ ഉറച്ച്‌ ബെന്‍സെമ

കൈലിയന്‍ എംബാപ്പെയാണ് ഇപ്പോള്‍ അവരുടെ പ്രധാന ലക്ഷ്യം എങ്കിലും, പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് നോര്‍വീജിയന്‍ താരവുമായി ഇരട്ട മെഗാ ട്രാന്‍സഫര്‍ സൂത്രണം ചെയ്യുന്നുണ്ട്.34-കാരന്‍ ആയ താരം റയലിന്റെ ആക്രമണം പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച്‌ ഹാലണ്ടിനെ പ്പോലെ ഗോള്‍ സ്‌കോറിംഗ് ആര്‍ത്തിയുള്ള ഒരാളുമായി.കൊല്ലങ്ങള്‍ക്ക് മുന്പ് ബെന്‍സെമ ഒരു സ്ഥിരം സ്റ്റാര്‍ട്ടറായിരുന്നുവെങ്കിലും, അദ്ദേഹം എപ്പോഴും പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയുടെ നിഴലില്‍ ആയിരുന്നു.കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ, 175 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകള്‍ നേടിയ ബെന്‍സെമ റയലിന്റെആക്രമണത്തെ ധൈര്യത്തോടെ നയിക്കുകയും 2020 ലെ അവരുടെ ലീഗ് കിരീട നേട്ടത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

Comments (0)
Add Comment