ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന ചിക്കന്‍ റോസ്റ്റ് അതേ രുചിയില്‍ വീട്ടില്‍ തയാറാക്കിയാലോ

ചേരുവകള്‍
ചിക്കന്‍ കാല്‍ കഷണമാക്കിയത്- ആറെണ്ണം
വിനാഗിരി- ഒരു ടേബിള്‍ സ്പൂണ്‍
ചുവപ്പ്, മഞ്ഞ ഫുഡ് കളര്‍- ഒരു നുള്ള് വീതം
തൈര്- മുക്കാല്‍ കപ്പ്
ചെറുനാരങ്ങാ നീര്- രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്- മുക്കാല്‍ ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്- മുക്കാല്‍ സ്പൂണ്‍
ഗരംമസാലപ്പൊടി- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപൊടി- അരടീസ്പൂണ്‍
ജീരകം പൊടിച്ചത്- ഒരു ടീസ്പൂണ്‍
ചാട്ട് മസാല- അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
എണ്ണ- അഞ്ച് ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം
ചിക്കനില്‍ വിനാഗിരിയും കളറും മിക്സ് ചെയ്തത് പുരട്ടി മാറ്റി വയ്ക്കുക.ഒരു പാത്രത്തില്‍ ചെറുനാരങ്ങാ നീര്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാലപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ചാട്ട് മസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് യോചിപ്പിച്ച ശേഷം ചിക്കനില്‍ പുരട്ടി നാല് മണിക്കൂര്‍ വയ്ക്കുക. ഒരു വലിയ പാനില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്ബോള്‍ ചിക്കന്‍ അതില്‍ നിരത്തി വച്ച്‌ പത്ത് മിനിറ്റ് മീഡിയം ചൂടില്‍ വേവിക്കണം. ശേഷം ചെറുതീയില്‍ നാല്‍പത് മിനിറ്റ് അടച്ചു വച്ച്‌ വേവിക്കുക. ചിക്കന്‍ തിരിച്ചിട്ട് വീണ്ടും ഇതേ പോലെ അടച്ച്‌ വച്ച്‌ നാല്‍പത് മിനിറ്റ് വേവിക്കാം. ചൂടോടെ വിളമ്ബാം.

Comments (0)
Add Comment