ഹ്യൂ എഡ്മീഡ്സ് മെഗാ ലേലത്തിന്റെ രണ്ടാം ദിവസം ചുമതലകള്‍ വഹിക്കും

അതില്‍ ആദ്യ ദിനം മികച്ച രീതിയില്‍ അവസാനിച്ചു.എന്നാല്‍ ഇന്നലെ ലേല സമയത്ത് ലേലത്തിനിടെ ലേലക്കാരന്‍ ഹ്യൂ എഡ്മീഡ്സ് ബോധംകെട്ടുവീണത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയായാണ് അദ്ദേഹം ബോധംകെട്ട് വീണത്.പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) എന്നിവയ്‌ക്കൊപ്പം ലേലത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് സംഭവം. ലേലം 10.75 കോടി രൂപയായി ഉയര്‍ത്തിയപ്പോള്‍, ആണ് അദ്ദേഹം വീണത്.എന്നാല്‍ ഇന്ന് രണ്ടാം ദിവസം അദ്ദേഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ലേലം അവതരിപ്പുക അദ്ദേഹം തന്നെയായിരിക്കും. പോസ്ചറല്‍ ഹൈപ്പോടെന്‍ഷന്‍ മൂലമാണ് അദ്ദേഹം ബോധംകെട്ട് വീണത്. മെഗാ ലേലത്തിന്റെ രണ്ടാം ദിവസം എഡ്മീഡ്സ് തന്റെ ചുമതലകള്‍ ആരംഭിക്കും. മുന്‍ ഐപിഎല്‍ ലേലക്കാരന്‍ റിച്ചാര്‍ഡ് മാഡ്‌ലി തന്റെ സുഹൃത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ ഒരു അപ്‌ഡേറ്റ് നല്‍കി. പോസ്‌ചറല്‍ ഹൈപ്പോടെന്‍ഷന്‍ കാരണം എഡ്‌മീഡ്‌സ് ബോധരഹിതനായെന്നും ആരോഗ്യനിലയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ സംഭവത്തിന് ശേഷം എഡ്മീഡിനോട് വിശ്രമിക്കാന്‍ പറഞ്ഞതിനാല്‍ നടപടികള്‍ ആരംഭിക്കാന്‍ അധികാരികള്‍ ചാരു ശര്‍മ്മയെ വിളിച്ചു. അദ്ദേഹം ആണ് ഇന്നലെ ബാക്കി ലേലം നടത്തിയത് .

Comments (0)
Add Comment