അടുത്ത സീസണില്‍ ആരൊക്കെ തുടരും? വിദേശ താരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ തുടങ്ങി

ആറു വിദേശ താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലുള്ളത്.ഇതില്‍ യുറുഗ്വായ് താരം അഡ്രിയാന്‍ ലൂണയ്ക്കു മാത്രമാണ് 2023 വരെ കരാറുള്ളത്. ലൂണയ്ക്കു പുറമേ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിനു നിര്‍ണായക പങ്കു വഹിച്ച താരങ്ങളാണ് സ്പാനിഷ് താരം ആല്‍വാരോ വാസ്‌ക്വസ്, അര്‍ജന്റീന താരം ഹോര്‍ഗെ പെരേര ഡയസ്, ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്‌കോവിച്ച്‌, ബോസ്‌നിയന്‍ താരം എനസ് സിപോവിച്ച്‌, ഭൂട്ടാന്‍ താരം ചെഞ്ചോ ഗില്‍ഷന്‍ എന്നിവര്‍.ഈ താരങ്ങളെയും കോച്ച്‌ ഇവാന്‍ വുകുമനോവിച്ചിനെയും സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരങ്ങളെയും വരുന്ന സീസണിലും നിലനിര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതു മുന്‍നിര്‍ത്തി ടീം മാനേജ്‌മെന്റ് ഇപ്പോള്‍ താരങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരാന്‍ ആഗ്രഹമുണ്ടെന്ന് ഇവരില്‍ പലരും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ ടീം മാനേജ്‌മെന്റിന്റെ മുന്നോട്ടുവയ്ക്കുന്ന കരാര്‍ താരങ്ങള്‍ സ്വീകരിക്കുമെന്നാണ് സൂചന. നിലനിര്‍ത്തുന്ന താരങ്ങളെ സംബന്ധിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമായ സൂചന ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പച്ചു.

Comments (0)
Add Comment