‘അത്ഭുത ചിത്രം’ പുറത്ത് വിട്ട് നാസ

ജെയിംസ് വെബ് ടെലസ്കോപ്പ് അടുത്തിടെ നല്‍കിയ ചിത്രം ശരിക്കും നാസയിലെ ഗവേഷകരെപ്പോലും അത്ഭുതപ്പെടുത്തി. 10 ബില്യണ്‍ ഡോളര്‍ ചിലവഴിച്ച്‌ ഹബ്ബിള്‍ ടെലസ്കോപ്പിന്‍റെ പിന്‍ഗാമിയായി എന്ത്കൊണ്ട് ജെയിംസ് വെബ് ടെലസ്കോപ്പിനെ സ്ഥാപിച്ചു എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ചിത്രം.എച്ച്‌ഡി 84406 (HD 84406) എന്ന നക്ഷത്രത്തിന്‍റെ ജെയിംസ് വെബ് ടെലസ്കോപ്പ് എടുത്ത ഫോട്ടോ നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.‘ഫൈന്‍ ഫേസിംഗ്’ എന്ന് അറിയപ്പെടുന്ന മിറര്‍ ക്രമീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് 84406 എന്ന നക്ഷത്രത്തിന്‍റെ ചിത്രം ജെയിംസ് വെബ് ടെലസ്കോപ്പ് പകര്‍ത്തിയത്. 18 ഷഡ്ഭുജാകൃതിയിലുള്ള മിററുകളുടെ ചെരിവുകള്‍ കൃത്യമായി വരുന്ന രീതിയിലാണ് ‘ഫൈന്‍ ഫേസിംഗ്’ പൂര്‍ത്തികരിച്ചതെന്ന് ഈ പ്രക്രിയ വിശദീകരിച്ചുകൊണ്ട് നാസ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുകയും ചെയ്തു.

Comments (0)
Add Comment