അബുദാബി മുസഫ്ഫ കെഎംസിസിയും L.L.H ഹോസ്പിറ്റലും ചേർന്ന് മുസഫ്ഫ ഏരിയയിലുള്ള പ്രവാസികൾക്കായി ഫ്രീ മെഡിക്കൽ ചെക്കപ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി

അബുദാബി മുസഫ്ഫ: അബുദാബിയിലെ മുസഫ്ഫ പ്രദേശത്തുള്ള പ്രവാസികൾക്ക് മുസഫ്ഫ കെഎംസിസി L. L. H ഹോസ്പിറ്റലുമായി ചേർന്ന് ഫ്രീ മെഡിക്കൽ ചെക്കപ്പും പ്രിവിലേജ് കാർഡ് വിതരണവും നടത്തി.

അബുദാബി കെഎംസിസിയിൽ നിന്ന് അംഗത്വം സ്വീകരിച്ച പ്രവാസികൾക്ക് ഇതൊരു സഹായകമായി മാറിയെന്നും വിവിധ മണ്ഡലങ്ങളെ കോർത്തിണക്കി പ്രവർത്തിക്കുന്ന മുസഫ്ഫ കെഎംസിസിക്ക്‌ ഇതൊരു സൽകർമ്മമായി മാറിയെന്നും പ്രോഗ്രാം ഉദ്ഘാടനം ചെയ്ത അബുദാബി കെഎംസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ അസീസ് കാലിയാടൻ പറഞ്ഞു. ജാതി, മത, വർഗ്ഗ, വർണ്ണ വെത്യാസ മില്ലാതെ കെഎംസിസി നടത്തുന്ന പ്രവത്തനങ്ങൾ ശ്ലാഘനീയമാണെന്ന് പ്രോഗ്രാമിൽ പങ്കെടുത്ത Dr. ജമുനാദേവി അഭിപ്രായപ്പെട്ടു. മുസഫ്ഫയിലുള്ള പ്രവാസികൾക്കുള്ള പ്രിവിലേജ് കാർഡ് മുസഫ്ഫ കെഎംസിസി പ്രസിഡന്റ്‌ പനവൂർ നിസാമുദീൻ വിതരണം ചെയ്തു. പ്രോഗ്രാമിൽ L. L. H മാർക്കറ്റിംഗ് മാനേജർ നവീൻ വർഗീസ്, കമ്മ്യൂണിറ്റി കോർഡിനേറ്റർ സലീം, മുസഫ്ഫ കെഎംസിസി ഭാരവാഹികളായ റസാഖ്‌ ജനറൽ സെക്രട്ടറി, ഫിറോസ് ബാബു, ഇബ്രാഹിം കുട്ടി വട്ടപ്പാറ, നാസർ പറമ്പാട്ട്, റഷീദ് നാദാപുരം, ബാവാ സാഹിബ്‌, റൈൻബോ ബഷീർ, ബഷീർ വാഫി, തുടങ്ങിയവർ സംബന്ധിച്ചു.

Comments (0)
Add Comment