ഇന്ത്യന്‍ വിവാഹ സങ്കല്‍പ്പത്തിലെ ഒഴിച്ചുകൂടാനാകാത്ത ഫ്രെയിമാണ് ഈ ആദ്യരാത്രിയിലെ എന്‍ട്രി.എന്നാല്‍, എന്തുകൊണ്ടാണ് ആദ്യരാത്രിയില്‍ മണിയറയിലേക്ക് കടന്നുവരുന്ന യുവതികള്‍ പാലുമായി എത്തുന്നത്? മാറിയ കാലത്തിനനുസരിച്ച് വിവാഹ ആഘോഷങ്ങളിലും ആചാരങ്ങളിലും ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും ആദ്യരാത്രിയിലെ പാലുകുടിക്ക് ഇന്ത്യന്‍ കുടുംബ വ്യവസ്ഥയില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.സാധാരണ പാല്‍ തിളപ്പിച്ചെടുത്തതുമായല്ല യുവതികള്‍ തങ്ങളുടെ ആദ്യരാത്രിക്കായി ബെഡ്റൂമിലേക്ക് എത്തുന്നത്. കുങ്കുമം, മഞ്ഞള്‍, പഞ്ചസാര, കുരുമുളക്, ബദാം, പെരുംജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്ന പാലാണ് നവദമ്ബതികള്‍ ആദ്യരാത്രിയില്‍ കുടിക്കുന്നത്. ഇങ്ങനെ പാല്‍ കുടിക്കുന്നതുകൊണ്ട് എന്ത് ഗുണമാണ് ഉള്ളത് എന്ന് നോക്കാം..
- സന്തോഷം: പാശ്ചാത്യ നാടുകളെ അപേക്ഷിച്ച് ഇന്ത്യയിലെ നവദമ്ബതികള്‍ ആദ്യരാത്രിയിലായിരിക്കും ആദ്യമായി ഏറ്റവും അടുത്തിടപഴകുന്നത്. ഇത് ചിലരിലെങ്കിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. പാല്‍ കുടിക്കുന്നത് അവര്‍ക്ക് സന്തോഷവും മാനസിക സുഖം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പാലില്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂ എന്‍ഡോര്‍ഫിനുകള്‍ അല്ലെങ്കില്‍ ‘ഹാപ്പി ഹോര്‍മോണ്‍’ റിലീസ് ചെയ്യാന്‍ സഹായിക്കുന്നു, ഇത് സന്തോഷവും ശാന്തതയും പ്രദാനം ചെയ്യുന്നു.
- ഊര്‍ജ്ജസ്വലത: പാല്‍, പഞ്ചസാരയുമായി സംയോജിപ്പിക്കുമ്ബോള്‍ അതിന്റെ എല്ലാ പോഷകങ്ങളും അടങ്ങിയ ഊര്‍ജ്ജദായക പാനീയമാണ്. അതിനാല്‍ ആ നീണ്ട വിവാഹ കര്‍മ്മങ്ങള്‍ക്ക് ശേഷം ക്ഷീണിച്ചെത്തുന്ന നവദമ്ബതികള്‍ക്ക് ഊര്‍ജ്ജത്തോടെ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ പാല്‍ സഹായിക്കും.
- പ്രതിരോധശേഷി: മഞ്ഞള്‍, കുരുമുളക് എന്നിവയാല്‍ സമ്ബന്നമായ ആദ്യരാത്രിയിലെ പാല്‍ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങളുള്ള രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന പാനീയമാണ്. എന്തുകൊണ്ട് ഇത് ആവശ്യമാണ്? നിങ്ങള്‍ ആദ്യമായി ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ (ശാരീരിക ദ്രാവകങ്ങള്‍ കൈമാറ്റം ചെയ്യുന്നതുമൂലം) അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇവിടെയാണ് പ്രതിരോധശേഷി അണുനശീകരശേഷിയുമുള്ള മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഉത്തമമാകുന്നത്.
- ലൈംഗിക ഉത്തേജനം: പാല്‍ സാധാരണയായി ഊഷ്മളമായ പാനീയമാണ്, അതിനൊപ്പം ചതച്ച കുരുമുളക്, ബദാം തുടങ്ങിയ ലൈംഗിക ഉത്തേജനം നല്‍കുന്നതാണ്. തിളപ്പിക്കുമ്ബോള്‍, ഈ രണ്ട് ചേരുവകളും ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രാസ സംയുക്തങ്ങള്‍ പുറത്തുവിടുന്നു.
- ഊഷ്മളമായ ദാമ്ബത്യം: രുചികരമായ ഒരു ഗ്ലാസ് ചൂട് പാല്‍ കൈമാറി ആരംഭിക്കുന്ന ദാമ്ബത്യ ബന്ധത്തിന് വളരെയേറെ ഊഷ്മളത കൈവരും, സാമീപ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് പാല്‍. അതിനായി, നിങ്ങള്‍ രണ്ടുപേരും ഒരു ഗ്ലാസ് പാല്‍ പങ്കിടുമ്ബോള്‍ മാനസികമായ അടുപ്പം വര്‍ദ്ധിപ്പിക്കും.
- ഇത്തരത്തില്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്ത പാല്‍ ആദ്യരാത്രിയില്‍ മാത്രമല്ല, ജീവിതത്തില്‍ ഉടനീളം ശീലമാക്കുന്നത് മാനസികവും ശാരീരികവുമായ നല്ല ആരോഗ്യത്തിന് ഉത്തമമായ മാര്‍ഗമാണ്.