അവസാന മത്സരത്തില്‍ ഗോവക്ക് എതിരെ വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനല്‍ ഉറപ്പിക്കാം. ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 33 പോയിന്റാണ് ഉള്ളത്. മുംബൈ സിറ്റിക്ക് 31 പോയിന്റും.അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനില നേടുകയും മുംബൈ സിറ്റി വിജയിക്കുകയും ചെയ്താല്‍ രണ്ട് ടീമുകള്‍ക്കും 34 പോയിന്റാകും. മുംബൈ സിറ്റിയെ രണ്ട് മത്സരങ്ങളിലും തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് ടു ഹെഡ് മികവില്‍ പ്ലേ ഓഫിലേക്ക് പോകും. കേരള ബ്ലാസ്റ്റേഴ്സിന് തിങ്കളാഴ്ച ആണ് അടുത്ത മത്സരം. ശനിയാഴ്ച മുംബൈ സിറ്റി അവരുടെ അവസാന മത്സരത്തില്‍ ഹൈദരബാദിനെ നേരിടും. അന്ന് മുംബൈ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയാല്‍ അവസാന മത്സരം കളിക്കും മുമ്ബ് തന്നെ കേരള ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പിക്കും.