എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണയുടെ വമ്ബന്‍ ജയം

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണ ക്ലാസിക്കോ സ്വന്തമാക്കിയത്.ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വമ്ബന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒബമയാങ്ങിന് പുറമേ റൊണാള്‍ഡ് അറാഹോയും ഫെറാന്‍ ടോറസുമാണ് മറ്റു ഗോളുകളടിച്ചത്. സാവിയുടെ കീഴില്‍ വരവാണ് തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയിരിക്കുന്നത്. കെരീം ബെന്‍സിമ ഇല്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡ് ക്ലാസിക്കോയില്‍ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്.കളിയുടെ ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോളുകളുടെ ലീഡ് ബാഴ്സലോണ സ്വന്തമാക്കി. 29ആം മിനുട്ടില്‍ ഒബമയാങ്ങിലൂടെയാണ് ബാഴ്സലോണ ആദ്യ ഗോ നേടിയത്. കുര്‍തോയെ നോക്കുകുത്തിയാക്കി ഡെംബെലെ നല്‍കിയ പന്ത് ഒബമയാങ്ങ്‍ റയലിന്റെ വലയിലെത്തിച്ചു. ഒരു റയല്‍ കൗണ്ടററ്റാക്കില്‍ വിനീഷ്യസ് പെനാല്‍റ്റിക്കായി അപ്പീല്‍ നടത്തിയെങ്കിലും അനുവദിക്കപ്പെട്ടില്ല. വൈകാതെ അറാഹുവോയിലൂടെ ബാഴ്സലോണ ലീഡുയര്‍ത്തി. റയല്‍ മാറ്റങ്ങളുമായി എത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടോറസിന്റെ ഗോള്‍ പിറന്നു. അലാബയുടെ പിഴവ് മുതലെടുത്ത ബാഴ്സലോണ ടോറസിലൂടെ ഗോളടിച്ചു‌. ഗോളിന് വഴിയൊരുക്കിയതും ഒബമയാങ്ങാണ്. അധികം വൈകാതെ റയലിന്റെ അവസാനത്തെ ആണിയും ബാഴ്സലോണയടിച്ചു. പിക്വെയുടെ ലോംഗ് ഫ്രീകിക്ക് വാങ്ങിയ ടോറസ് ഒബ്മയാങ്ങിന് ഗോളടിക്കാന്‍ അവസരമൊരുക്കി. ഓഫ്സൈട് ഫ്ലാഗുയര്‍ന്നെങ്കിലും വാറിന്റെ പരിശോധനക്ക് ശേഷം ഗോള്‍ അനുവദിക്കുകയായിരുന്നു. ഈ ജയത്തോട് കൂടി പോയന്റ് നിലയില്‍ മൂന്നാമതെത്താന്‍ ബാഴ്സലോണക്കായി.

Comments (0)
Add Comment