ഏഷ്യാനെറ് ന്യുസിന്റെ നഴ്സിംഗ് എക്സലൻസ് അവാർഡ് കുവൈറ്റ് എഡീഷൻറെ ജൂറി ചെയർമാനായി ഖത്തറിലെ പ്രമുഖ ഡോക്ടറും സാമൂഹ്യപ്രവർത്തകനുമായ ഡോക്ടർ മോഹൻ തോമസിനെ ഏഷ്യാനെറ് ന്യുസ് തിരഞ്ഞെടുത്തു

ട്രയിൻഡ് നേഴ്‌സസ് അസോസിയേഷൻ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ റോയ് കെ ജോർജ്, കുവൈറ്റ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോക്ടർ ആമിർ അഹമ്മദ്, ട്രെയിൻഡ് നേഴ്‌സസ് അസോസിയേഷൻ കേരളാ ഘടകം പ്രസിഡന്റ്  ഡോക്ടർ സോനാ പി.സ്., മിസസ്‌ ബ്രീചിത് വിൻസെന്റ്, പെൻസിൽവാനിയ സ്റേറ് ബോർഡ് ഓഫ് നേഴ്‌സിങ് എ.പി.എൻ ചെയർ, എന്നിവരാണ് ജൂറി അംഗങ്ങൾ.

നേഴ്‌സിങ് രംഗത്തെ സമഗ്ര സംഭവനകളെ മാനിച്ച് നൽകുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, നേഴ്‌സിങ് അഡ്മിനിസ്ട്രേറ്റർ അവാർഡ്, നേഴ്സ് ഓഫ് ദ് ഇയർ അവാർഡ്, കോവിഡ് വാരിയർ അവാർഡ്, സ്പെഷ്യൽ ജൂറി പുരസ്‌കാരം, എന്നിവയാണ് അവാർഡുകൾ. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം ഇരുപത്തിയാറിന് കുവൈറ്റിലെ മില്ലേനിയം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രി. സിബി ജോർജ്‌ അവാർഡുകൾ സമ്മാനിക്കും.ചടങ്ങിൽ പ്രശസ്ത സിനിമാതാരവും നേഴ്‌സുമായ ജുവൽ മേരി ചടങ്ങിൽ പങ്കെടുക്കും. ഏഷ്യാനെറ് ന്യുസിന്റെ ഡയറക്ടർ ഫ്രാങ്ക് തോമസ് അധ്യക്ഷത വഹിക്കും. കുവൈറ്റിലെ കണക്ഷൻസ് മീഡിയ ആണ് പരിപാടികൾ നിയന്ത്രിക്കുന്നത്.

Comments (0)
Add Comment