കേരളാ ബ്ലാസ്റ്റേഴ്സിനായി മലയാളി സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദ് കളിക്കില്ല

ടീം സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മ​ദ് ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നാളെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരില്‍ നേരിടുക.ഐഎസ്‌എല്‍ പ്ലേ ഓഫ് ആദ്യപാദപോരില്‍ ജെംഷദ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിനായി വിജയ​ഗോള്‍ നേടിയത് സഹലായിരുന്നു. എന്നാല്‍ രണ്ടാം പാദ മത്സരത്തില്‍ സ​ഹല്‍ സ്ക്വാഡില്‍ പോലുമുണ്ടായിരുന്നു. മത്സരശേഷമാണ്, തലേന്ന് പരിശീലനത്തിനിടെ സഹലിന് ഹാംസ്ട്രിങ് ഇഞ്ച്വറി നേരിട്ടതായി പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്‌ പറഞ്ഞത്. എങ്കലും ഫൈനലില്‍ താരം കളിക്കുമെന്നായിരുന്നു ആരാധകപ്രതീക്ഷ. എന്നാലിപ്പോള്‍ സഹലിന് കളിക്കാനാകില്ലന്ന് ഇഷ്ഫാഖ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.എന്നാല്‍ കഴിഞ്ഞയാഴ്ച പരുക്കേറ്റ സഹല്‍ ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച സഹല്‍ ​ഗ്രൗണ്ടിലെത്തിയെങ്കിലും പരിശീലനം നടത്തിയില്ല. സഹലിന്റെ കാര്യത്തില്‍ ഇന്ന് മാത്രമെ വ്യക്തമായ തീരുമാനമുണ്ടാകു. എങ്കിലും താരം ഫൈനല്‍ കളിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നാണ്

Comments (0)
Add Comment