ഖത്തറില്‍ ലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോയും കൂട്ടരും ഉണ്ടാകും

നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയത്.ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളാണ് ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ചത്.പോര്‍ച്ചുഗലിലെ ഡ്രാഗണ്‍ സ്റ്റേഡിയത്തലായിരുന്നു മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ച്‌ അവരുടെ ലോകകപ്പ് മോഹങ്ങള്‍ ഇല്ലാതാക്കിയ മാസിഡോണിയയ്ക്ക് എന്നാല്‍ പോര്‍ചുഗലിനെതിരെ തിളങ്ങാനായില്ല. ലഭിച്ച അവസരങ്ങളില്‍ ബ്രൂണോ ഗോള്‍ വല ഇളക്കുകയും ചെയ്തതോടെ പോര്‍ച്ചുഗല്‍ യോഗ്യത നേടുകയായിരുന്നു. മത്സത്തിന്റെ ആദ്യ മിനുറ്റുകളില്‍ റൊണാള്‍ഡോയ്ക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. എന്നാല്‍ അധികം വൈകാതെ 32ാം മിനുറ്റില്‍ റൊണാള്‍ഡോയുടെ പാസില്‍ നിന്നു ബ്രൂണോ ആദ്യ ഗോള്‍ നേടി.പിന്നീട് രണ്ടാം പകുതിയിലാണ് ബ്രൂണോ വല കുലുക്കി‌യത്. 66ാം മിനുറ്റില്‍ ജോട നല്‍കിയ മനോഹരമായ പാസ് ബ്രൂണോ വലയില്‍ എത്തിക്കുമ്ബോഴേക്കും പോര്‍ച്ചുഗല്‍ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. വീണ്ടും അവസരങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും അഞ്ചാം ലോകകപ്പാണിത്.മറ്റൊരു ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഈജിപ്തിനെ തോല്‍പിച്ച്‌ ആഫ്രിക്കന്‍ ചാമ്ബ്യന്മാരായ സെനഗല്‍ യോഗ്യത നേടി. 1-1ന് സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സെനഗലിന്റെ ജയം. സെനഗല്‍ മൂന്ന് ഗോളുകള്‍ വലയില്‍ എത്തിച്ചപ്പോള്‍ ഒന്ന് മാത്രമാണ് ഈജിപ്തിന് നേടാനായത്.

Comments (0)
Add Comment