തിരു:- പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര നാലാമത് പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാര സമർപ്പണം മാർച്ച് 10 വൈകുന്നേരം 7 ന് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ നടക്കും. പ്രേം നസീർ ഗുരു ശ്രേഷ്ഠ പുരസ്ക്കാരങ്ങൾ നടിമാരായ ടി.ആർ. ഓമന ,വഞ്ചിയൂർ രാധ എന്നിവർക്കും , ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബിക ക്കും നൽകും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ചുമതലയേറ്റ നടൻ പ്രേംകുമാറിന് സ്നേഹാദരവ് നൽകും. മന്ത്രി ആന്റണി രാജു ഉൽഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അടൂർ പ്രകാശ് എം.പി, എം.എൽ.എ.മാരായ വിശശി, ഡി.കെ.മുരളി വി .കെ.പ്രശാന്ത്, മേയർ ആര്യാ രാജേന്ദ്രൻ , കൗൺസിലർ വി.വി.രാജേഷ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങി പ്രമുഖർ പങ്കെടുക്കും. നടൻമാരായ ഇന്ദ്രൻ സ്, അലൻസിയർ, നടിമാരായ നിമിഷ സജയൻ , മഞ്ചുപിള്ള തുടങ്ങിയ താരങ്ങൾ പുരസ്ക്കാരങ്ങൾ സ്വീകരിക്കും. തേക്കടി രാജൻ , ഐഡിയ സ്റ്റാർ സിംഗർ ശ്രീലക്ഷ്മി, സുകുമാരൻ , സന്ധ്യ എന്നിവരുടെ ഗാനമേള, പയ്യോളി മണി ദാസിന്റ കലാവിരുന്ന്, നൃത്തം എന്നിവയും കലാപരിപാടികളിലുണ്ടെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.