ലിവര്‍പൂളിന്റെ ഏറ്റവും പുതിയ കരാര്‍ ബിഡില്‍ ഒപ്പിടാന്‍ സലായ്ക്കും അദ്ദേഹത്തിന്റെ പ്രതിനിധികള്‍ക്കും ഉദ്ദേശ്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.റെഡ്സുമായുള്ള ഈജിപ്ഷ്യന്റെ കരാര്‍ 2023 വേനല്‍ക്കാലത്ത് അവസാനിക്കും.2017ല്‍ 37.80 മില്യണ്‍ പൗണ്ടിന് എഎസ് റോമയില്‍ നിന്ന് റെഡ്സിലേക്ക് മാറിയത് മുതല്‍ ലോക ഫുട്‌ബോളിലെ മുന്‍നിര മുന്നേറ്റനിരക്കാരില്‍ ഒരാളായി സല മാറി.നിലവില്‍ പ്രീമിയര്‍ ലീഗില്‍ 19 ഗോളുകള്‍ നേടിയിട്ടുള്ള ടോപ് സ്‌കോററാണ് അദ്ദേഹം, ഈ സീസണില്‍ ടീമിന്റെ മികച്ച ഫോമില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇതുവരെ 10 അസിസ്റ്റുകളോടെ ലീഗില്‍ അസിസ്റ്റ് പട്ടികയില്‍ രണ്ടാമതാണ്.ഈജിപ്ഷ്യന്‍ താരമില്ലാത്ത ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കാത്ത ലിവര്‍പൂള്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ് പുതിയ കരാര്‍ താരം നിരസിച്ച വാര്‍ത്ത.