ലോകത്തിലെ തന്നെ അതി സുന്ദരന്മാര്‍! തങ്ങളുടെ സൗന്ദര്യ രഹസ്യം ആരാധകരോട് വെളിപ്പെടുത്തി ബിടിഎസ് താരങ്ങള്‍

20നും 30നുമിടയിലാണ് ബിടിഎസ് താരങ്ങളുടെ പ്രായം. ഒമ്ബത് വര്‍ഷം മുമ്ബ് ബാന്റ് ആരംഭിച്ചപ്പോഴുണ്ടായിരുന്ന അതേ രൂപത്തിലാണ് ഇപ്പോഴും ആ യുവാക്കള്‍. പ്രിയ താരങ്ങളുടെ സൗന്ദര്യ രഹസ്യമെന്താണെന്ന് ആരാധകര്‍ അന്വേഷിച്ചതിന് പിന്നാലെ തങ്ങളുടെ ചര്‍മ സംരക്ഷണത്തിന്റ പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആ ഏഴ് സുന്ദരന്മാര്‍.

വി

നിരവധി ആരാധകരുള്ല താരമാണ് വി. തന്റെ സൗന്ദര്യത്തിന്റെ ഏക രഹസ്യം ഫേസ് ക്രീമാണെന്നാണ് വി പറയുന്നത്. മുഖം വൃത്തിയാക്കാന്‍ പോലും ഫേസ്‌വാഷിന് പകരം താന്‍ ഫേസ് ക്രീമാണ് ഉപയോഗിക്കുന്നതെന്നും വി പറയുന്നു.

ജംഗൂക്

ഏറ്റവും പ്രായം കുറഞ്ഞ ബിടിഎസ് താരമാണ് ജംഗൂക്. മുഖക്കുരുവിനെ തടയാന്‍ ആപ്പിള്‍ സൈ‌ഡര്‍ വിനാഗിരിയാണ് താന്‍ ഉപയോഗിക്കുന്നതെന്നാണ് ജംഗൂക് പറയുന്നത്. ഒപ്പം മുഖത്ത് ഈര്‍പ്പം നിലനിര്‍ത്താനായി ജോജോബോ ഓയില്‍ ഉപയോഗിച്ച്‌ മസാജ് ചെയ്യുമെന്നും താരം പറയുന്നു.

ജിമിന്‍

ധാരാളം വെള്ളം കുടിക്കുന്നതാണ് തന്റെ തിളങ്ങുന്ന മുഖത്തിന്റെ രഹസ്യം എന്നാണ് ജിമിന്‍ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്ബ് മുഖം നന്നായി കഴുകി വൃത്തിയാക്കുമെന്നും താരം പറയുന്നു.

ജെ-ഹോപ്പ്

രാവിലെ എഴുന്നേറ്റയുടന്‍ മുഖം നന്നായി കഴുകി ക്രീം പുരട്ടുന്നതാണ് ജെ-ഹോപ്പിന്റെ സൗന്ദര്യ രഹസ്യം. താന്‍ വര്‍ഷങ്ങളായി ഈ ശീലം പിന്തുടരുന്നുണ്ടെന്നാണ് താരം പറയുന്നത്.

സുഗ

മുഖത്ത് ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി ഫേസ് മാസ്ക് ഉപയോഗിക്കുന്നതാണ് സുഗയുടെ ശീലം. നന്നായി വെള്ളം കുടിക്കുമെന്നും താരം പറയുന്നു.

ജിന്‍

സുഗയുടെ അതേ രീതി തന്നെയാണ് ജിന്‍ തുടരുന്നത്. തന്റെ ചര്‍മത്തിന് ചേരുന്ന തരത്തിലുള്ള ഫേസ് മാസ്കുകള്‍ ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്.

ആര്‍എം

വരണ്ട ചര്‍മമാണ് ബിടിഎസ് നേതാവ് ആര്‍എമ്മിന്റേത്. അതുകൊണ്ട് ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി മോയിസ്ച്യുറൈസര്‍ സ്ഥിരമായി താരം ഉപയോഗിക്കാറുണ്ട്.

‘ലോകത്തെ തന്നെ സുന്ദരന്മാര്‍’ എന്ന് വിവിധ സര്‍വേകളില്‍ ബിടിഎസ് താരങ്ങളെ പറഞ്ഞിട്ടുണ്ട്. മുമ്ബും കൊറിയക്കാരുടെ സൗന്ദര്യസംരക്ഷണം ഏറെ ചര്‍ച്ചയായിരുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയിലും കോസ്മെറ്റിക് സര്‍ജറികളുടെ കാര്യത്തിലും കൊറിയ മുന്നിലാണ്. കോസ്മെറ്റിക് സര്‍ജറിക്ക് വേണ്ടി മാത്രം ദക്ഷിണ കൊറിയയില്‍ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

Comments (0)
Add Comment