ടൊവിനോ തോമസിനും തന്റെ ഗാരേജില്‍ കാറുകളുടെ മികച്ച ശേഖരമുണ്ട്. അവ ഏതെല്ലാം എന്ന് നമുക്ക് നോക്കാം:
ഹോണ്ട സിറ്റി
സിനിമയില്‍ കാര്യമായ വേഷങ്ങള്‍ ലഭിച്ചതിന് ശേഷം ടൊവിനോ വാങ്ങുന്ന ആദ്യ കാറായിരുന്നു ഇത്. 2014 -ലാണ് അദ്ദേഹം നാലാം തലമുറ ഹോണ്ട സിറ്റി സെഡാന്‍ വാങ്ങിയത്. ഈ സെഡാന്‍ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്, ഇടയ്ക്കിടെ കാറിനൊപ്പം താരത്തെ കാണാറുണ്ട്.
മെറൂണ്‍ ഷേഡിലുള്ള ഹോണ്ട സിറ്റിയാണ് ടൊവീനോ വാങ്ങിയത്, ഇത് പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലാണ്. ഹോണ്ട സിറ്റി പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. രണ്ടും 1.5 ലിറ്റര്‍ i-VTEC, i-DTEC എഞ്ചിനുകളുമായാണ് വരുന്നത്.
കേരളത്തിലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ടൊവിനോ തന്റെ ഹോണ്ട സിറ്റിയെ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഔഡി Q7
2017 -ല്‍ ടൊവിനോ തന്റെ സ്വപ്ന കാറായ ഔഡി Q7 സ്വന്തമാക്കി. ഔഡി ഇന്ത്യ അടുത്തിടെയാണ് Q7 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ടൊവിനോ തോമസിന്റെ ഉടമസ്ഥതയിലുള്ള മോഡല്‍ പ്രീ ഫേസ്‌ലിഫ്റ്റ് മോഡലാണ്.
എസ്‌യുവിയില്‍ വളരെ പ്രീമിയം തോന്നിക്കുന്ന ഒരു ബ്ലാക്ക് മോഡലാണ് നടന് സ്വന്തമായുള്ളത്. നിലവിലെ പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പ് ലഭ്യമാണ്. ഇതില്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പാണ് നടന്റെ ഉടമസ്ഥതയിലുള്ളത്. ടൊവിനോ തന്റെ Q7 -ല്‍ ഇടയ്ക്കിടെ സഞ്ചരിക്കുന്നത് കാണാറുണ്ട്.
ബിഎംഡബ്ല്യു 7 സീരീസ്
ടോവിനോയുടെ ഗാരേജിലെ ഏറ്റവും വിലകൂടിയ കാറായിരിക്കും ഇത്. പുതിയ ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാനാണ് താരം വാങ്ങിയത്. ബിഎംഡബ്ല്യു 730Ld M സ്‌പോര്‍ട്ട് പതിപ്പാണിത്. 2019 -ലാണ് താരം ആഢംബര കാര്‍ വാങ്ങിയത്.
265 bhp പവറും 620 Nm പീക്ക് torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 7 സീരീസിന് കരുത്തേകുന്നത്. ഏകദേശം 1.35 കോടി രൂപയായിരുന്നു ഈ മോഡലിന്റെ എക്സ്-ഷോറൂം വില.
മിനി കൂപ്പര്‍ സൈഡ് വോക്ക് എഡിഷന്‍
താരം തന്റെ ഗാരേജില്‍ ചേര്‍ത്ത ഏറ്റവും പുതിയ കാറുകളില്‍ ഒന്നാണിത്. മിനി കൂപ്പര്‍ സൈഡ് വോക്ക് എഡിഷന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രത്യേക കാറാണ്, കാരണം മിനി ഇതില്‍ 15 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യയില്‍ വാഗ്ദാനം ചെയ്തിട്ടുള്ളൂ.ടൊവിനോ വാങ്ങിയ കണ്‍വേര്‍ട്ടബിള്‍ ലക്ഷ്വറി ഹാച്ച്‌ബാക്ക് ഡീപ് ലഗൂണ മെറ്റാലിക് ഷേഡിലാണ്, അത് വളരെ മികച്ചതായി കാണപ്പെടുന്നു. 192 bhp കരുത്തും 280 Nm പീക്ക് torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കാറിന്റെ ഹൃദയം. 44.90 ലക്ഷം രൂപയായിരുന്നു മിനി കൂപ്പര്‍ സൈഡ് വോക്ക് എഡിഷന്റെ എക്സ്-ഷോറൂം വില.
ബിഎംഡബ്ല്യു G 310 GS
ബിഎംഡബ്ല്യു 7 സീരീസ് ലക്ഷ്വറി സെഡാനൊപ്പം ബിഎംഡബ്ല്യുവില്‍ നിന്ന് എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളായ G 310 GS ഉം താരം വാങ്ങി. താരം മോട്ടോര്‍ സൈക്കിളുമായി പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ട്.
34 bhp പവറും 28 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 313 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു G 310 GS -ന് കരുത്തേകുന്നത്. G 310 GS കൂടാതെ, ടൊവിനോയുടെ ഗാരേജില്‍ ഒരു പഴയ റോയല്‍ എന്‍ഫീല്‍ഡ് ഉണ്ടെന്നും പറയപ്പെടുന്നു, അത് അദ്ദേഹം സിനിമാ മേഖലയില്‍ തന്റെ യാത്ര തുടങ്ങുമ്ബോള്‍ ഉപയോഗിച്ചിരുന്നതാണ്.