അദീബ് അഹമ്മദിനെ യു.എ.ഇ ഇന്‍റര്‍നാഷനല്‍ ഇന്‍വെസ്റ്റേഴ്‌സ് കൗണ്‍സില്‍(ഐ.ഐ.സി) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

വിദേശ നിക്ഷേപകര്‍ക്കുള്ള എമിറേറ്റ്സ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സ്വതന്ത്ര അംഗമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ്. യു.എ.ഇ ധനമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മറിയുടെ നേതൃത്വത്തില്‍ 2009ല്‍ സ്ഥാപിതമായ ഐ.ഐ.സി ധനമന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.അന്താരാഷ്ട്ര നിക്ഷേപ രംഗങ്ങളില്‍ സാധ്യതകള്‍ തുറന്നിടുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിനും നിക്ഷേപകരും സര്‍ക്കാറും തമ്മിലുള്ള കണ്ണിയായി നിലകൊള്ളുകയെന്നതാണ് ഐ.ഐ.സി. യു.എ.ഇ സാമ്ബത്തിക വികസന രംഗങ്ങളില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനിക്കുന്നതായി അദീബ് അഹമ്മദ് പറഞ്ഞു. അല്‍മരിയ കമ്യൂണിറ്റി ബാങ്ക് യു.എ.ഇ, വേള്‍ഡ് ഇക്കണോമിക് ഫോറം റീജനല്‍ സ്ട്രാറ്റജി ഗ്രൂപ്, ലൂസനിലെ വേള്‍ഡ് ടൂറിസം ഫോറം എന്നിവയുടെ ഉപദേശക സമിതിയിലും അദീബ് അംഗമാണ്. 11 രാജ്യങ്ങളിലായി 245 ശാഖകളുള്ള ലുലു എക്സ്ചേഞ്ചും ലുലു മണി ആപ്പും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.

Comments (0)
Add Comment