ആന്‍ഫീല്‍ഡിലും അത്ഭുതങ്ങള്‍ കാണിക്കാന്‍ വിയ്യറയലിന് ആകുമോ?

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെന്‍ഫികയെ തോല്‍പ്പിച്ച്‌ ആയിരുന്നു ക്ലോപ്പിന്റെ ടീം സെമിയിലേക്ക് എത്തിയത്.ക്ലോപ്പിന് കീഴിലെ മൂന്നാം ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ ആകും ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്. ഒപ്പം ക്വാഡ്രപിള്‍ എന്ന വലിയ ലക്ഷ്യത്തിനൊപ്പം നില്‍ക്കുക എന്നതും ലിവര്‍പൂളിന്റെ ഉദ്ദേശമാണ്‌. മേഴ്സി സൈഡ് ഡാര്‍ബി വിജയിച്ചു വരുന്ന ലിവര്‍പൂള്‍ ഗംഭീര ഫോമിലാണ്. സലാ, മാനെ, ജോട, ലൂയിസ്, ഫര്‍മീനോ എന്ന് തുടങ്ങി ആരെയും ഭീതിയിലാഴ്ത്തുന്ന അറ്റാക്ക് തന്നെയാണ് ലിവര്‍പൂളിന്റെ കരുത്ത്.ഉനായ് എമിറെയുടെ നോക്കൗട്ട് ഫിക്സ്ചറുകളിലെ മികവില്‍ ആകും വിയ്യറയലിന്റെ പ്രതീക്ഷ. ബയേണിനെ മറികടന്ന വിയ്യറയല്‍ ലിവര്‍പൂളിനെ അട്ടിമറിച്ചാലും ഫുട്ബോള്‍ ലോകത്ത് ഞെട്ടല്‍ ഉണ്ടാകില്ല. ഉനായ് എമിറെ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ അത്ര മികവുള്ള പരിശീലകനാണ്.ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവിലും ടെന്‍2 ചാനലിലും കാണാം.

Comments (0)
Add Comment