ഏകദേശം 300 കോടിയ്ക്ക് മുകളില്‍ ബഡ്ജറ്റില്‍ പുറത്തിറക്കിയ സിനിമ കൂടിയായിരുന്നു രാധേ ശ്യാം .എന്നാല്‍ ബോക്സ് ഓഫീസില്‍ വലിയ ദുരന്തം ആയി തീര്‍ന്ന ഒരു സിനിമ ആയിരുന്നു ഇത് .റിലീസ് ചെയ്തു ആദ്യ രണ്ടു ദിവസ്സങ്ങളില്‍ തന്നെ ഈ സിനിമ ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയായിരുന്നു എന്ന് തന്നെ പറയാം .100 കോടിയ്ക്ക് അടുത്ത് കേരള ബോക്സ് ഓഫീസില്‍ നിന്നും കളക്ഷന്‍ വാരിക്കൂട്ടിയിരുന്നു പ്രഭാസിന്റെ ബാഹുബലി 2 എന്ന സിനിമ .എന്നാല്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും 1 കൊടിപോലും കളക്ഷന്‍ നേടുവാന്‍ രാധേ ശ്യാമിന് സാധിച്ചിരുന്നില്ല എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ 100 കോടിയ്ക്ക് മുകളില്‍ നഷ്ടം സംഭവിച്ചിരിക്കുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് .തിരക്കഥയുടെ അഭാവം തന്നെയാണ് ഈ സിനിമയെ ഒരു വലിയ പരാജയം ആകുന്നതില്‍ എത്തിച്ചത് എന്ന് തന്നെ പറയാം .ബാബുബലി 2നു ശേഷം പുറത്തിറങ്ങുന്ന പ്രഭാസിന്റെ രണ്ടാമത്തെ സിനിമകൂടിയാണിത് .ബാബുബലി 2നു ശേഷം പുറത്തിറങ്ങിയ സാഹോ എന്ന സിനിമയും ഒരു പരാജയം ആയിരുന്നു .എന്നാല്‍ ബാഹുബലി 2 ഉണ്ടാക്കിയ ഒരു ഓളത്തില്‍ സാഹോ ബോക്സ് ഓഫീസില്‍ പിടിച്ചുനിന്നിരുന്നു .നോര്‍ത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും പ്രഭാസിന്റെ സാഹോ എന്ന സിനിമയ്ക്ക് മികച്ച കളക്ഷന്‍ നേടുവാന്‍ സാധിച്ചിരുന്നു . എന്നാല്‍ രാധേ ശ്യാമിന് അത് സാധിച്ചിരുന്നില്ല .