കറ്റാലന്‍ വമ്ബന്മാര്‍ നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ 12 പോയിന്റ് പിന്നിലാണ്, കാഡിസ് 18-ാം സ്ഥാനത്തും.യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനോട് 3-2 തോല്‍വി ഏറ്റുവാങ്ങിയ ബാഴ്‌സലോണ ഈ സീസണില്‍ ആകെയുള്ള കിരീട സാധ്യതയും തുലച്ചിരിക്കുകയാണ്.ഇനി ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നേടുക എന്ന ലക്ഷ്യം മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞ സാവി ആ ലക്ഷ്യം ഏറെക്കുറെ നിറവേറ്റി കഴിയുകയും ചെയ്തു.ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം ജയം നേടി അടുത്ത സീസണിനു മുന്നോടിയായി ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള ശ്രമം ആണ് സാവി ഇപ്പോള്‍ നടത്തുന്നത്.