ഒരു കലാകാരൻ നല്ലൊരു മനുഷ്യനാകണം കാരണം കല എന്നത് ദൈവീകമാണ്… ദൈവത്തിന്റെ വരദാനമാണ് കല…. അതിന് ഉത്തമ ഉദാഹരണം ആണ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ. അദേഹത്തിന്റെ എഴുത്തുകളിലും വാക്കുകളിലും പ്രവർത്തികളിലും ഒക്കെ നന്മയുടെ തീ ജ്വാലകളാണ്….
ഇത്തരം മനുഷ്യരെയാണ് നമ്മുടെ നാടിനും പ്രത്യേകിച്ച് കലാ സാംസ്‌കാരിക രംഗത്തും വേണ്ടത്. ഒരുപാട് നല്ല വേഷങ്ങളിലൂടെ മലയാള മനസ്സിന്റെ മനം കവർന്ന കലാകാരൻ സാമൂഹ്യ പ്രവർത്തകൻ പ്രേംകുമാർ എന്ന മനുഷ്യന് എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ എന്ന് ദി പീപ്പിൾ ന്യൂസിന് വേണ്ടി എഡിറ്റർ ഷംനാദ് ജമാൽ