വിഷു ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേര്‍ന്നത്. വീട്ടില്‍ കണി ഒരുക്കിയതിനൊപ്പം നിന്നുകൊണ്ടുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.ചിത്രത്തില്‍ രണ്ടു കൃഷ്ണ വിഗ്രഹങ്ങള്‍ ഉണ്ട്. എന്നാല്‍ രണ്ടല്ല മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നെണ്ണം ഉണ്ടെന്നാണ് ആരാധകര്‍ കമെന്റ് ആയി പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പങ്കുവെച്ചതുപോലെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ പറയാതെ ഇത്തവണ ഒറ്റ ചിത്രത്തില്‍ തന്നെ താരം തന്റെ ആശംസകള്‍ അറിയിച്ചു. ചിത്രത്തില്‍ ഒളിച്ചു വെച്ചിരിക്കുന്ന കുസൃതിയാണ് ആരാധകര്‍ തിരക്കുന്നത്. നിരവധി ആരധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘ബറോസ്’ എന്ന ചിത്രം പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ളതാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഇന്ന് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ‘ബറോസ്’ ഒരുക്കുന്നത്. നടന്‍ പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന് ആദ്യം വാര്‍ത്തയുണ്ടായിരുന്നു. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.വീണ്ടും ‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ മോഹന്‍ലാല്‍ സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. ‘ബറോസ്’ എന്ന ചിത്രത്തില്‍ മൊട്ടയടിച്ചുള്ള ലുക്കിലാണ് മോഹന്‍ലാലിനെ കാണാനാകുക. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍.ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത മോഹന്‍ലാല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി’ന് തിയറ്ററുകളില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മികച്ച മാസ് എന്റര്‍ടെയ്‍നറാണ് ചിത്രമെന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ഒരു കംപ്ലീഷ് മോഹന്‍ലാല്‍ ഷോയാണ് ചിത്രം. ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എറിലീസ് ചെയ്‍തത്.ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തിയത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നു. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.