ആറാം തീയതി മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ:

  • കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്സ്പ്രസ് ഏഴു മുതല്‍ 29 വരെ റദ്ദാക്കി
  • നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
  • കോട്ടയം-നിലമ്ബൂര്‍ എക്സ്പ്രസ് എറണാകുളം ടൗണില്‍ നിന്നും സര്‍വീസ് നടത്തും
  • തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 10-ആം തീയതി അരമണിക്കൂറോളം
    വൈകിയോടും
  • നാഗര്‍കോവിലിലേക്കുള്ള ഷാലിമാര്‍ എക്സ്പ്രസ് 6-ആം തീയതിയും ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്സ്പ്രസ് 6,9 തീയതികളിലും അരമണിക്കൂറോളം വൈകിയോടും.
  • ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസ്,നാഗര്‍കോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് എന്നിവ 6,8,9 തീയതികളില്‍ ആലപ്പുഴ വഴി തിരിച്ചുവിടും
  • തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് 5,7,8 തീയതികളിലും കൊച്ചുവേളിയിലേക്കുള്ള കോര്‍ബ എക്സ്പ്രസ് 7-ആം തീയതിയും ആലപ്പുഴ വഴിയാവും സര്‍വീസ് നടത്തുക.

അതേസമയം ശമ്ബള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.ഈ മാസം 10 ന് ശമ്ബളം നല്‍കാമെന്നാണ് ഇന്ന് നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10 ന് ശമ്ബളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ശമ്ബളം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് ആത്മാര്‍ത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണം. ഇപ്പോള്‍ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കില്‍ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു.മാര്‍ച്ച്‌ മാസത്തെ ശമ്ബളം കിട്ടിയത് ഏപ്രില്‍ 19 ന്. ഏപ്രില്‍ മാസത്തെ ശമ്ബളം എന്ന് കിട്ടുമെന്ന് ആര്‍ക്കും ഉറപ്പില്ല. കാല്‍ ലക്ഷത്തിലേറെ വരുന്ന കെ എസ് ആര്‍ട്ടിസി ജീവനക്കാരന്റെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി പഞ്ചറായ ടയറുപോലാണ്. ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങള്‍ കട്ടപ്പുറത്തായി. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്ബളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്ബളം കിട്ടാതെ കടന്നുപോയി.ഒരു മാസത്തെ ശമ്ബള വിതരണത്തിന് കെ എസ് ആര്‍ടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രില്‍ മാസം കെ എസ് ആര്‍ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്ബളം നല്‍കാനാകുന്നില്ല. ഇന്ധന വില വര്‍ദ്ധന കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവര്‍ത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീര്‍ഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാല്‍ മാസാവസാനം ശമ്ബളം കൊടുക്കാന്‍ പണമില്ലെന്നാണ് കെ എസ് ആര്‍ ടി സി വ്യക്തമാക്കുന്നത്.പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്ബള ബാധ്യത അവര്‍ തന്നെ വഹിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കെ എസ് ആര്‍ ടി സി സേവന മേഖലയായതിനാല്‍ സര്‍ക്കാര്‍ സഹായം നല്‍കും. ബജറ്റില്‍ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 750 കോടിയോളം സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന പെന്‍ഷനു വേണ്ടിയാണ്. അത് കിഴിച്ചാല്‍ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നല്‍കാന്‍ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവര്‍ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം കെ എസ് ആര്‍ ടി സി യില്‍ ശമ്ബളം വിതരണം ചെയ്തത്. ഈ ബാധ്യത തീര്‍ക്കാതെ ഇനി ഈ മാസം ഓവര്‍ ഡ്രാഫ്റ്റെടുക്കാനാകില്ല. ഈ മാസം അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാലും ശമ്ബള വിതരണം നീളുമെന്നുറപ്പ്. ഇനി വിട്ടുവിഴ്ചക്കില്ലെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ഒന്നടങ്കം പറയുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ മെയ് 6 മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാകണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം.

Comments (0)
Add Comment