ഇന്ന് മമ്മൂക്കയുടേയും സുല്‍ഫത്തിന്‍റേയും 43-ാം വിവാഹ വാര്‍ഷികം

1979 മേയ് ആറിനാണ് ഇരുവരും വിവാഹിതരായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മമ്മൂട്ടിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ശ്രദ്ധേയമാണ്.നിയമബിരുദം നേടിയ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് സിനിമയിലെത്തിയത്. 1971ലായിരുന്നു മമ്മൂട്ടിയുടെ സിനിമാ അരങ്ങേറ്റം.അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളര്‍ന്നു. നടനാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ക്ക് ഭാര്യ സുല്‍ഫത്ത് നല്‍കിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്.മമ്മൂട്ടിക്കും സുല്‍ഫത്തിനും രണ്ട് മക്കളാണ് മൂത്തത് മകള്‍ സുറുമിയും രണ്ടാമത്തെ മകന്‍ ദുല്‍ഖര്‍ സല്‍മാനും.വിവാഹം കഴിഞ്ഞ സമയത്ത് മമ്മൂട്ടി കുടുംബസമേതം ചെന്നൈയിലായിരുന്നു താമസം. മക്കളുടെ പ്രാഥമിക പഠനമെല്ലാം അവിടെയായിരുന്നു. പിന്നീടാണ് കൊച്ചിയിലെ പനമ്ബിള്ളി നഗറിലേക്ക് താമസം മാറിയത്.

Comments (0)
Add Comment