കൂട്ടുകാരിയുടെ വിവാഹത്തിന് അതെ നിറത്തിലുള്ള സാരിയുടുത്തു കൂടുതല്‍ സുന്ദരിയായി നമിത പ്രമോദ് ..

കൂട്ടുകാരിയുടെ വിവാഹത്തിന് അതെ നിറത്തിലുള്ള സാരിയുടുത്തു കൂടുതല്‍ സുന്ദരിയായി നമിത പ്രമോദ് ..

തന്റെ ഇന്‍സ്റ്റ ഗ്രാം പേജിലൂടെ നമിത തന്നെയാണ് വിവാഹ വിശേഷങ്ങളും കല്ല്യാണപെണ്ണിനൊപ്പമുള്ള ഫോട്ടോകളും പോസ്റ്റ് ചെയ്തതും, അടിക്കുറപ്പായി ഇങ്ങനെ കുറിച്ച്‌ “എന്റെ സണ്‍ഷൈന്‍ ഇന്ന് വിവാഹിതനായി. ?? ?? ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്ബോള്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. ഞങ്ങളുടെ പിക്ചര്‍പെര്‍ഫെക്ടായ ദിവസം കാണാന്‍ വലത്തേക്ക് സൈ്വപ്പ് ചെയ്യുക ?,” എന്നുകൂടി ചിത്രങ്ങള്‍ക്കൊപ്പമുള്ള കാപ്ഷനില്‍ നമിത കുറിച്ചു.അതേസമയം സുഹൃത്തുക്കളൊക്കെ കല്ല്യാണം കഴിച്ചു തുടങ്ങിയല്ലോ ഇനി എന്നാണ് നിങ്ങളുടെ വിവാഹം എന്നാണ് താരത്തെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്നത്. ഒട്ടേറെ മികച്ച സിനിമകളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിവാഹം കഴിച്ചാല്‍ അത് വലിയ രീതിയില്‍ കരിയറിനെ ബാധിക്കുമെന്ന് നമിതയ്ക്ക് നന്നായി അറിയാം. മാത്രമല്ല കെട്ടുന്നവന്‍ സെല്‍ഫിഷായാലും കഴിഞ്ഞില്ലേ, പിന്നെ ക്യാമറ കാണാന്‍ വല്ല സ്റ്റുഡിയോയിലും പോകേണ്ടിവരും.. അതുകൊണ്ട് ഉടനെയൊന്നും താരത്തിന്റെ വിവാഹം പ്രതീക്ഷിക്കേണ്ട എന്ന് ഏകദേശം ഉറപ്പാണ്. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതെല്ലാം താരം ആരാധകരുമായി കൃത്യമായി പങ്കുവയ്ക്കും അതില്‍ ആര്‍ക്കും സംശയം വേണ്ട

Comments (0)
Add Comment