കന്നഡ സിനിമാ താരം മോഹന്‍ ജുനേജ ആണ് അന്തരിച്ചത്. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. താരത്തിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കെ.ജി.എഫ് ടീം.കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. നൂറിലധികം ചിത്രങ്ങളില്‍ മോഹന്‍ അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ബെംഗളൂരുവിലാണു പഠിച്ചതും താമസവും. കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടന്മാരില് ഒരാളായിരുന്നു മോഹന്‍ ജുനേജ. 2008-ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം. കെ.ജി.എഫ് 2 ആണ് അവസാന ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.