ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടാം തവണയും ഒന്നാം സമ്മാനം നേടി മലയാളി

ദുബായിലെ ഒരു മലയാളിയെ തേടി രണ്ടാം തവണയും ഒന്നാം സമ്മാനം എത്തിയിരിക്കുകയാണ്. അതു ഏഴു കോടി 70 ലക്ഷം രൂപയുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് ഒരു മലയാളിക്ക് രണ്ടു തവണ ഒന്നാം സമ്മാനം എന്ന ഭാഗ്യം ലഭിച്ചിക്കുന്നത്.കേരളത്തില്‍ നിന്നുള്ള ശ്രീ സുനില്‍ ശ്രീധരനാണ് ഈ അപൂര്‍വ്വ ഭാഗ്യവാന്‍. ഒരു ദശലക്ഷം യുഎസ് ഡോളര്‍ (ഏതാണ്ട് ഏഴു കോടി 70 ലക്ഷത്തിലേറെ രൂപ) ആണ് സുനിലിന് വീണ്ടും സമ്മാനമായി ലഭിച്ചത്. 55കാരനായ സുനിലിന് ഇതിനു മുന്‍പ് 2019 സെപ്റ്റംബറിലും ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒരു ദശലക്ഷം യുഎസ് ഡോളര്‍ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം 2020 ഫെബ്രുവരിയില്‍ നടന്ന നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്.സുനില്‍ സ്ഥിരമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന വ്യക്തിയാണ്. ഏപ്രില്‍ പത്തിന് ഓണ്‍ലൈന്‍ വഴിയെടുത്ത 1938 എന്ന നമ്ബറിലെ ടിക്കറ്റിനാണ് സുനിലിന് ഇത്തവണ ഭാഗ്യം കൊണ്ടുവന്നത്. 2019ല്‍ 4638 എന്ന നമ്ബറും 2020ല്‍ 1293 എന്ന നമ്ബറുമായിരുന്നു ഭാഗ്യം. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് സുനില്‍. അബുദാബിയിലെ ഒരു കമ്ബനിയില്‍ എസ്റ്റിമേഷന്‍ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോള്‍ ദുബായില്‍ സ്വന്തമായി ഓണ്‍ലൈന്‍ ട്രേഡിങ് കമ്ബനി നടത്തുകയാണ്.’രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളര്‍ നേടി വിജയി ആകാന്‍ സാധിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. ക്ഷമയോടെ എല്ലാവരും ഇതില്‍ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിന്റെ തെളിവാണ് ഞാന്‍’ശ്രീ സുനില്‍ ശ്രീധരന്‍ പറഞ്ഞു. ഇന്നു തന്നെ നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരനും ദുബായ് സ്വദേശിയും സമ്മാനങ്ങള്‍ നേടി. ദുബായിലുള്ള റാഷിദ് അല്‍ മുതവ ബിഎംഡബ്യു 750എല്‍ഐ എക്‌സ് ഡ്രൈവ് എം സ്‌പോര്‍ട്ട് കാറാണ് നേടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പുരുഷോത്തമന്‍ പച്ചൈരാജ് ബിഎംഡബ്യു ആര്‍ 1250 ബൈക്കും സ്വന്തമാക്കി.

Comments (0)
Add Comment