മംഗലപുരം എല്‍.പി. സ്കൂളിലെ സമ്മര്‍ക്യാമ്പ് സമാപിച്ചു

പോത്തന്‍കോട് : മംഗലപുരം എല്‍.പി. സ്കൂളില്‍ അടൂര്‍ പ്രകാശ് എം.പി. ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ച മൂന്നു ദിവസം നീണ്ടു നിന്ന സമ്മര്‍ക്യാമ്പിന് വിജയകരമായ സമാപനം.

സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു.

ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എം. ജലീല്‍ മുഖ്യാതിഥിയായി. സമ്മര്‍ക്യാമ്പ് – 2022 ല്‍ മൂന്നു ദിവസവും പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും, സ്കൂളിലേയ്ക്ക് പുതിയതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്കുള്ള സൗജന്യ അഡ്മിഷന്‍ കിറ്റും ചടങ്ങില്‍ വിതരണം ചെയ്തു.

പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയ പൂര്‍വ്വവിദ്യാര്‍ത്ഥിയും ആര്‍ക്കിടെക്റ്റുമായ സൈജു മുഹമ്മദിനെയും, മികച്ച പ്രവര്‍ത്തനിന് പി.ടി.എ. ഭാരവാഹികളായ യാസ്മിന്‍, രാധിക എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

പ്രധാനാധ്യാപിക സാഹിറാ എ., പി.ടി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, സ്റ്റാഫ് സെക്രട്ടറി മഞ്ജു, അധ്യാപകരായ താഹ, സജീറ, ജാസി, സിതാര തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നു ദിവസങ്ങളിലായി നടന്ന സമ്മര്‍ക്യാമ്പില്‍ മംഗലപുരം പോലീസ് എസ്. എച്ച്.ഒ. സജീഷ് നേതൃത്വം നല്‍കിയ കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും വേണ്ടി യുള്ള ബോധവല്‍ക്കരണവും, ട്രെയിനറും, സംഗീത അധ്യാപികയുമായ ദീപാ മഹാദേവന്‍ നയിച്ച ബോധവല്‍ക്കരണ ക്ലാസും, സംഗീത പരിശീലനവും, കരാട്ടെ മാസ്റ്റര്‍ രാധാകൃഷ്ണന്‍ നയിച്ച കരാട്ടെ പരിശീലനവും, പ്രശസ്ത നാടന്‍പാട്ട് പാട്ട് ഗായകന്‍ അജിത് തോട്ടയ്ക്കാട് നയിച്ച നാടന്‍ പാട്ട് പഠനവും, കണിയാപുരം ബി.ആര്‍.സി.യിലെ അധ്യാപിക ശ്രീലത നയിച്ച കരകൗശല പരിശീലനവും, കായികാധ്യാപകനായ മുനീര്‍ നേതൃത്വം നല്‍കിയ കായിക പരിശീലനവും, പ്രശസ്ത കാഥിക സി.എന്‍. സ്നേഹലത നയിച്ച കഥാപ്രസംഗക്കളരിയും ഉണ്ടായിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും സുമനസ്സുകളുടെ സഹായത്തോടെ സൗജന്യ ഭക്ഷണവും ഒരുക്കിയിരുന്നു.

Comments (0)
Add Comment