വിശിഷ്ട ഇസ്ലാം മത പണ്ഡിതനും പ്രവാചക കുടുംബാംഗവും ആയഷാ കാതിരി ജിലാനി സയ്യിദ് മുസ്തഫ രിഫായി മൗലാനാ

പോത്തൻകോട് ഉള്ള ശാന്തിഗിരി ആശ്രമം ഇന്ന് പുലർച്ചെ സന്ദർശിച്ചു

ഇത് രണ്ടാം തവണയാണ് അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദർശിക്കുന്നത്. അവിടുത്തെ പ്രധാനപ്പെട്ട സ്വാമിജിമാരുമായി കൂടിക്കാഴ്ച നടത്തുകയും
ലോകസമാധാനം
നിലനിർത്തുന്നതിൻ്റെ അത്യന്താപേക്ഷികത ഓർമ്മപ്പെടുത്തുകയും ചെയ്തു.


വിശ്വാസങ്ങളെ മുറുകെപിടിച്ചുകൊണ്ട് ജീവിക്കുമ്പോഴും മാലോകർക്ക് അനുഗ്രഹീതമായ ജീവിതം നയിക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കരുണാകര ഗുരുവിൻ്റെ ദർശനങ്ങൾ ലോകത്തെ ഐക്യപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
മതപണ്ഡിതന്മാർ മാനവികഐക്യം ജനങ്ങളെ പഠിപ്പിക്കുവാനും പരിശീലിപ്പിക്കാനും മുന്നോട്ട്
വരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ്.പി.എഫ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പീസ് ബിൽഡിങ് ആണ് കൂടിക്കാഴ്ച ഒരുക്കിയത്.
വൈസ് ചെയർമാൻ ജോൺസൺ പീറ്റർ,
കോഴിക്കോട് ഡിസ്ട്രിക്ട് കോർഡിനേറ്റർ മുഹമ്മദ് ലബീബ്, മുഹ്സിൻ എസ് ഉബൈസ്, മുഹമ്മദ് ഫായിസ്, ചെയർമാൻ ഡോ. ഉബൈസ് സൈനുലാബ്ദീൻ, ഉൾപ്പെട്ടവരാണ് സംഘത്തിലുണ്ടായിരുന്നത്.


കക്ഷി രാഷ്ട്രീയ മത ജാതി രാഷ്ട്ര സങ്കുചിതത്ത്വങ്ങൾ വെടിഞ്ഞ് മനുഷ്യത്വം ഉള്ളവരായി ജീവിക്കുവാൻ മനുഷ്യൻ പ്രാപ്തമാവേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

USPF Humanity Centre
Dept of Peace Building
Opp YMCA, Srinarasimhavilasam Shopping Complex, Statue, TVPM 001

The World needs more Humanity Peace & Justice

Comments (0)
Add Comment