ശമ്ബളം 25000 രൂപയ്ക്ക് മുകളിലാണോ ? വര്‍ഷം മൂന്ന് ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ നിങ്ങളൊരു സാധാരണക്കാരനല്ല

എങ്കില്‍ നിങ്ങളുടെ സ്ഥാനം രാജ്യത്തെ ഏറ്റവും മികച്ച ശമ്ബളക്കാരുള്ള 10 ശതമാനത്തിലാണെന്ന് ഓര്‍ക്കുക. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോമ്ബറ്റീറ്റീവ്നസിന്റെ ഇന്ത്യന്‍ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 90 ശതമാനം ഇന്ത്യക്കാരും പ്രതിമാസം 25,000 രൂപ പോലും സമ്ബാദിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ കടുത്ത അസമത്വത്തിന്റെ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.ജോലി, തൊഴില്‍ വിപണിയുടെ ചലനാത്മകത, ആരോഗ്യം, വിദ്യാഭ്യാസം, ഗാര്‍ഹിക സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ സൂചകങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അസമത്വത്തിന്റെ സമഗ്രമായ ഒരു അവലോകനം റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വരുമാനം നേടുന്നവരില്‍ കേവലം പത്ത് ശതമാനം മാത്രമാണ് 25,000 രൂപ പ്രതിമാസം കരസ്ഥമാക്കുന്നത്. അതേസമയം സാധാരണ ശമ്ബളക്കാരായ ഗ്രാമീണ മേഖലയില്‍ ജോലി നോക്കുന്ന പുരുഷന്മാര്‍ക്ക് 13,912 രൂപയും നഗരങ്ങളിലെ പുരുഷന്മാര്‍ക്ക് 19,194 രൂപയുമാണ് സമ്ബാദിക്കാനാവുന്നത്. സ്ത്രീകള്‍ ഗ്രാമീണ മേഖലയില്‍ 12,090 രൂപയും നഗരങ്ങളിലെ സ്ത്രീകള്‍ ശരാശരി 15,031 രൂപ സമ്ബാദിച്ചു.വരുമാനം നേടുന്ന ജോലികള്‍ ചെയ്യുന്നവര്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന അസമത്വമാണ് ഇന്ത്യയുടെ വരുമാന പ്രൊഫൈലിന്റെ രൂപരേഖയെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. നിരവധി ആളുകള്‍ വരുമാനത്തിനെക്കാളും കടബാദ്ധ്യതയുള്ളവരുമാണ്.

Comments (0)
Add Comment