2026-ല്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് ഇന്ത്യക്ക് യോ​ഗ്യത നേടാന്‍ സാധിച്ചേക്കുമെന്ന് വിഖ്യാത ഇം​ഗ്ലീഷ് താരം ഷോണ്‍ റൈറ്റ് ഫിലിപ്സ്

കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച താരം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ഇന്ത്യ ഒരു ഫുട്ബോള്‍ കേന്ദ്രീകൃത രാജ്യമാണെന്ന് ഞാന്‍ കരുതുന്നില്ല, പക്ഷെ ഈ കായികയിനത്തെ ഇന്ത്യയില്‍ ആരാധകര്‍ പിന്തുണയ്ക്കുന്ന രീതി എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്, 2026 ലോകകപ്പിന്റെ യോ​ഗ്യതയ്ക്ക് അരികിലെത്തിനില്‍ക്കുകയാണ് ഇന്ത്യ എന്നാണ് എനിക്ക് തോന്നുന്നത്, ബെം​ഗളുരുവിലും മുംബൈയിലും യുവതാരങ്ങള്‍ കളിക്കുന്നത് ഞാന്‍ കണ്ടു, അവരുടെ പ്രകടനത്തില്‍ ഞാന്‍ വളരെ തൃപ്തനാണ്, കുട്ടിത്താരങ്ങള്‍ക്ക് ഫുട്ബോള്‍ പഠിക്കാന്‍ നല്ലൊരു ഫൗണ്ടേഷനിവിടെയിപ്പോഴുണ്ട്, ഇവര്‍ക്ക് പഠിക്കാന്‍ കൂടുതല്‍ സമയവും ലഭിക്കുമെന്നത് നല്ലതാണ്, റൈറ്റ് ഫിലിപ്സ് പറഞ്ഞു.മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി തുടങ്ങിയ ഇം​ഗ്ലീഷ് സൂപ്പര്‍ക്ലബുകള്‍ക്കായി കളിച്ച റൈറ്റ് ഫിലിപ്സ്, 2019-ലാണ് കളിക്കളത്തോട് വി‌ടപറഞ്ഞത്. ഇം​ഗ്ലണ്ട് ദേശീയ ടീമിനായി 36 തവണ കളിച്ചിട്ടുള്ള റൈറ്റ് ഫിലിപ്സ് ആറ് ​ഗോളും നേടിയിട്ടുണ്ട്.

Comments (0)
Add Comment