ഖത്തറിലേക്ക് വരുന്നവര്‍ക്കും രാജ്യത്ത് നിന്ന് പോകുന്നവര്‍ക്കും പുതിയ നിര്‍ദേശവുമായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഇതനുസരിച്ച്‌ 50,000 റിയാലോ അതില്‍ കൂടുതലോ മൂല്യമുള്ള നാണയങ്ങളോ, വിലപ്പിടിപ്പുള്ള ലോഹങ്ങളോ, സാധങ്ങളോ കൈവശം ഉള്ളവര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണമെന്നാണ്‌ മുന്നറിയിപ്പ്‌. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്ബനികള്‍ക്കുമാണ് ക്യു.സി.എ.ഐ സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കിയത്.ഖത്തറിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഇത് ചെയ്യേണ്ടത്.ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച്‌ നല്‍കാതിരിക്കുന്നതും കസ്റ്റംസ് അധികാരികള്‍ക്ക് തെറ്റായ ഡിക്ലറേഷന്‍ നല്‍കുന്നതും ഗുരുതരമായ കുറ്റമായി പരിഗണിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment