നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം ആര്‍ഭാടപൂര്‍വ്വം തന്നെ നടന്നിരിക്കുകയാണ്

മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ആരാധകര്‍ ഏറെ അക്ഷമരായാണ് വിവാഹവിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ വിവാഹ സദ്യയുടെ മെനു പുറത്തുവന്നിരിക്കുകയാണ്. കാതല്‍ ബിരിയാണി മുതല്‍ ബദാം ഹല്‍വ വരെയാണ് അതിഥികള്‍ക്ക് വിളമ്ബുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ചടങ്ങിന് പ്രവേശനം അനുവദിച്ചിരിക്കുന്നത്.ചടങ്ങിലേക്ക് കുറച്ച്‌ പേ‌ര്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വിവാഹദിനം അര്‍ത്ഥവത്താക്കണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ ബിഗ് ഡേ തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികള്‍ക്കും ഒരു ലക്ഷം പേര്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. ആരാധകരുള്‍പ്പടെ നിരവധി പേരാണ് ലേഡി സൂപ്പര്‍സ്റ്റാറിനെയും വിഗ്നേഷിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Comments (0)
Add Comment