പ്രവേശനോത്സവത്തിന് കുട്ടികള്‍ക്ക് സ്കൂള്‍ ബാഗും, പഠനോപകരണങ്ങളും നല്‍കി

പോത്തന്‍കോട് : മംഗലപുരം ഗവണ്‍മെന്‍റ് എല്‍.പി. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ആല്‍ഫാ ക്ലേയ്സ് ഉടമ എ.എം. അഷ്റഫ് നല്‍കിയ പഠനോപകരണങ്ങളടങ്ങിയ സ്കൂള്‍ ബാഗിന്‍റെ വിതരണോത്ഘാടനം മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ഇടവിളാകം നിര്‍വ്വഹിച്ചു.

ആല്‍ഫാ ക്ലേയ്സ് പ്രതിനിധി പോള്‍ പ്രധാനാധ്യാപിക സെല്‍വിയാ ജോണിന് കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ കൈമാറി. പി.റ്റി.എ. പ്രസിഡന്‍റ് ഷാജി ദാറുല്‍ഹറം അദ്ധ്യക്ഷത വഹിച്ചു.

പ്രവേശനോത്സവ ച്ചടങ്ങുകള്‍ ലയണ്‍സ് ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ എ.കെ. അബ്ബാസ് ഉത്ഘാടനം ചെയ്തു. അദ്ദേഹം കുരുന്നുകള്‍ക്കായി മധുരപലഹാരങ്ങളും വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുരളീധരന്‍ നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി. ലൈല, വികസന കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വനജകുമാരി, വാര്‍ഡ് അംഗം ബിന്ദുബാബു, മംഗലപുരം എസ്.എച്ച്. ഒ. സജീഷ്, എഴുത്തുകാരന്‍ ജയന്‍ പോത്തന്‍കോട്, എസ്.എം.സി. ചെയര്‍മാന്‍ എം.എച്ച്. സുലൈമാന്‍, പി.റ്റി.എ. വൈസ് പ്രസിഡന്‍റ് യാസ്മിന്‍, സെക്രട്ടറി രാധിക , പൂര്‍വ്വവിദ്യാര്‍ത്ഥി ഹസ്സന്‍ അമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രധാനാധ്യാപിക സെല്‍വിയാ ജോണ്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി മഞ്ജുളകുമാരി നന്ദിയും പറഞ്ഞു . അറേബ്യന്‍ ഫാഷന്‍ ജ്വല്ലറി മാര്‍ക്കറ്റിംഗ് മാനേജര്‍ സിറാജും, പൂര്‍വ്വവിദ്യാര്‍ത്ഥി ജഹാംഗീറും കുരുന്നുകള്‍ക്കായി മിഠായിപ്പൊതികള്‍ വിദ്യാലയത്തിലെത്തിച്ചിരുന്നു.

രക്ഷിതാക്കളുടെ വകയായി ഇന്‍ഡക്ഷന്‍ കുക്കറും, എല്‍.ഇ.ഡി. റ്റ്യൂബും സ്കൂളിന് സമര്‍പ്പിച്ചു.

Comments (0)
Add Comment