ബ്രസീല്‍ ജപ്പാനെയും തോല്‍പ്പിച്ചു

തുടക്കം മുതല്‍ ബ്രസീല്‍ ആണ് ആധിപത്യം പുലര്‍ത്തിയത് എങ്കിലും രണ്ടാം പകുതിയിലെ ഒരു പെനാള്‍ട്ടി വേണ്ടി വന്നു ബ്രസീലിന് വിജയിക്കാന്‍. മത്സരം മികച്ച രീതിയില്‍ തുടങ്ങി ബ്രസീല്‍ ആദ്യം പക്വേറ്റയിലൂടെ ഗോളിനടുത്ത് എത്തിയിരുന്നു. പക്വേറ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് മടങ്ങിയത്‌.നെയ്മറിനും ഫ്രെഡിനും എല്ലാം അവസരം ലഭിച്ചു എങ്കിലും ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗൊണ്ടയെ കീഴ്പ്പെടുത്താനാര്‍ക്കും ആയില്ല. അവസാനം റിച്ചാര്‍ലിസന്‍ നേടിയ പെനാള്‍ട്ടി നെയ്മര്‍ ലക്ഷ്യത്തില്‍ എത്തിച്ചതോടെ ആണ് ടിറ്റെയുടെ ടീം വിജയം ഉറപ്പിച്ചത്. നെയ്മറിന്റെ ബ്രസീല്‍ ജേഴ്സിയിലെ 74ആം ഗോളായിരുന്നു ഇത്. 77 ഗോള്‍ അടിച്ച്‌ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ആയി നില്‍ക്കുന്ന പെലെയെ മറികടക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് നെയ്മര്‍ ഇപ്പോള്‍.

Comments (0)
Add Comment