ഇത് മാജിക്കല്‍, പ്രണയം നിറച്ച്‌ പ്രിയ വാര്യരുടേയും റംസാന്റെയും ഡാന്‍സ്

സൂപ്പര്‍ഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പം പ്രണയാര്‍ദ്രമായി ചുവടുവയ്ക്കുകയാണ് പ്രിയയും റംസാനും.ഏറ്റവും ഇഷ്ടപ്പെട്ട ​ഗാനവും ഏറെ കഴിവുറ്റ ആണ്‍കുട്ടിയും ചേരുമ്ബോള്‍ മാജിക് എന്ന അടിക്കുറിപ്പിലാണ് പ്രിയ വിഡിയോ പങ്കുവച്ചത്. ബെഡ് റൂമില്‍ നിന്നുള്ളതാണ് വിഡിയോ. ഡീപ് നെക്കിലുള്ള മിനി ഡ്രസില്‍ അതിസുന്ദരിയാണ് പ്രിയ. വെള്ള ഡ്രസ്സിലാണ് റംസാനെയും കാണുന്നത്. വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ കൊണ്ട് 23 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. നാല് ലക്ഷത്തില്‍ അധികം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്.

Comments (0)
Add Comment