കെഎസ് യുഎമ്മിന്‍റെ എംഎസ്എംഇ ഇന്നൊവേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) അനുയോജ്യമായ അത്യാധുനിക സാങ്കേതിക പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍  (കെഎസ് യുഎം). എംഎസ്എംഇ ഇന്നൊവേഷന്‍ പ്രോഗാമിന്‍റെ ഭാഗമായ ദൗത്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍, നൂതനാശയകര്‍ത്താക്കള്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  ഫൂട് വെയര്‍, വുഡ് ആന്‍ഡ് ഫര്‍ണിച്ചര്‍, ഭക്ഷ്യ സംസ്കരണം, പ്ലാസ്റ്റിക് വ്യവസായം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ അവസരം ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായി വികസിപ്പിക്കുന്നതുവരെ അതത് മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകും.

Comments (0)
Add Comment